മുസാഫിര്‍ ...
ഒരു യാത്രക്കാരന് ...
തിരക്കു പിടിച്ച വഴികളില്‍ ...
കണ്ടു മടുത്ത ഒരുപാടു മുഖങ്ങള്‍ക്കിടയില്‍
നിങ്ങള്‍ക്കവനെ കാണാം...
ആരോ കെട്ടിയുണ്ടാക്കിയ നടപ്പാതയിലൂടെ
അവന് നടന്നു കൊണ്ടേയിരിക്കുന്നു...
ചുറ്റിലും വിശപ്പിന്റെ വേദനയും ..
പട്ടിണിയുടെ നേര്‍ത്ത തേങ്ങലും...
എങ്കിലും അവന് നടക്കുകയാണ്...
കണ്ണുകള്‍ അടച്ച്...
ചെവികള്‍ പൊത്തി..
ഒരു തിരക്കില്‍ നിന്ന് മറ്റൊന്നിലേക്ക്...
കാരണം...
അവന് വെറുമൊരു യാത്രക്കാന് മാത്രമാണ്..