20 February 2017

തോറ്റവൻ...








ദിവസങ്ങൾക്ക് ഞാനിന്ന്
വിലയിട്ടു തുടങ്ങുകയാണ്...
ചിലവുകൾ കൂട്ടിയെഴുതി
ഞാനൊരു ഭാണ്ഡം കെട്ടിവച്ചിട്ടുണ്ട്..
പേനയിലെ അവസാന തുള്ളി മഷി കൊണ്ട്
" തോറ്റവൻ " എന്നെഴുതിച്ചേർത്ത്
എനിക്കാ ഭാണ്ഡം കത്തിക്കണം...
എനിക്കു ശേഷവും ആ മഷിയുടെ മണം
എന്നെ തേടി അലയണം...
പിടികൊടുക്കാതെ അവിടെയെങ്കിലും
എനിക്കൊന്ന് ജയിക്കണം..

0 അഭിപ്രായങ്ങള്‍:

Post a Comment

ഒരു അഭിപ്രായം പറഞ്ഞിട്ട് പോകൂ....

 
Copyright © 2010 യാത്രക്കാരന്‍ ... All rights reserved.