27 December 2011

ഒരു സംശയം ...


ജീവനു വിലയില്ലെന്ന്
ആരാണ് പറഞ്ഞത് ?..
പിടയ്ക്കുന്ന മീനിനു തന്നെയായിരുന്നു
ചന്തയിലെന്നും വിലകൂടുതല്‍ ...

അപ്പോള്‍ മറ്റൊരു സംശയം ...
ജീവനാണോ ജീവനു വേണ്ടിയുള്ള
പിടച്ചലിനാണോ വില കൂടുതല്‍ ?
ഏതിനാണ് ഒരു
ഫ്ലാഷ് ന്യൂസ്‌ കവറേജ് കിട്ടുക ?

3 അഭിപ്രായങ്ങള്‍:

യാത്രക്കാരന്‍ said...

മുല്ല പെരിയാര്‍ ഒരു ദുരന്ത ഫ്ലാഷ് ന്യൂസ്‌ ആയി
കണ്ണിന്‍ മുമ്പില്‍ വരല്ലേ എന്ന പ്രാര്‍ത്ഥന മാത്രം ..

khaadu.. said...

കുട്ടി കവിത നന്നായി...

ജീവന് വേണ്ടിയുള്ള പിടചിളിനാണ് വില... അത് ഷൂട്ട്‌ ചെയ്തു കച്ചവടം ചെയ്യും... അല്ലാതെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കില്ല..

ആശംസകള്‍...

Jasim Tharakkaparambil said...

കടലിലെ മീനിനും ചത്ത മീനിനും വിലയില്ല. പിടയുന്ന മീനിനാനു വില. അതു കൊണ്ടാണു ചത്ത മീന്‍ വില്‍ക്കുന്നവരും “പിടക്കുന്ന മീനാണെന്നു” പറഞ്ഞു വില്‍ക്കുന്നത്

Post a Comment

ഒരു അഭിപ്രായം പറഞ്ഞിട്ട് പോകൂ....

 
Copyright © 2010 യാത്രക്കാരന്‍ ... All rights reserved.