കണ്ണുകള്‍ക്ക് എന്നാണ്
കേള്‍വി ശക്തി വന്നത് ...?
കേട്ടു കേട്ട് ഇപ്പോള്‍ കണ്ണുകള്‍
കാണാന്‍ മറന്നു തുടങ്ങിയിരിക്കുന്നു ...
കേള്‍ക്കുന്നത് ആരോ പറഞ്ഞുണ്ടാക്കുന്ന
തിരക്കഥകള്‍ മാത്രം ...
തലച്ചോറും കേള്‍ക്കുക മാത്രം
ചെയ്യുന്നെന്നാണ് ഇപ്പോള്‍
എനിക്ക് തോന്നുന്നുന്നത് ...
അല്ലെങ്കില്‍ നീ എന്താണ്
എന്നെ തുറിച്ചു നോക്കാത്തത് ?
14 അഭിപ്രായങ്ങള്‍:
കേട്ടു കേട്ട് ഇപ്പോള്‍ കണ്ണുകള്‍
കാണാന്‍ മറന്നു തുടങ്ങിയിരിക്കുന്നു ...
കേള്‍ക്കുന്നത് ആരോ പറഞ്ഞുണ്ടാക്കുന്ന
തിരക്കഥകള്‍ മാത്രം ...
അതാണ് സത്യം...
എന്നെ എല്ലാവരും തുറിച്ച് നോക്കുന്നുണ്ട്. ഞാനും കണ്ണടച്ച് ഇരുട്ടാക്കട്ടെ....
കവിത ഇഷ്ടപ്പെട്ടു.
കുഞ്ഞു കവിത തരക്കേടില്ല.....സസ്നേഹം
അടുത്ത പോസ്റ്റിനുള്ള സമയായി വത്സാ വാസുദേവാ.
വന്നാലും.
തപോവനത്തിലെ അന്തേവാസികള്‍ കാത്തിരിക്കുന്നു!
ആശംസകള്‍
(വരികള്‍ ഇഷ്ട്ടായി കേട്ടോ)
khaadu കുമാരേട്ടാ ജാസിം യാത്രികാ കണ്ണൂരാനെ .... എല്ലാര്ക്കും നന്ദി... വന്നതിനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിനും ... അടുത്ത പോസ്ടിനായി ഞാനും സമയം നോക്കി ഇരിക്കുവാ കണ്ണൂരാനെ ...
പറയാനുള്ള സത്യം പറഞ്ഞത് നന്നായി.ഓരോന്നിന്റെയും കടമകള്‍ മറന്ന് പോകുന്നത് വരികളിലൂടെ നന്നായി അവതരിപ്പിച്ചു.
കാതിന്റെ ധർമ്മം കാത് മറന്നാൽ കണ്ണ് അത് നിർവ്വഹിച്ച് കൊള്ളുമെന്ന് സാരം.. കണ്ണേ മടങ്ങുക... തുറിച്ച് നോട്ടം അവസാനിപ്പിക്കുക :)
അതെ.. ഇന്നത്തെ കാലത്തിനും സമൂഹത്തിനും വേണ്ടത്, കാഴ്ചയുടെ സത്യങ്ങളെ അല്ല, കേള്‍വിയുടെ കേട്ടുകാഴ്ച്ചകളെ ആണ്.
കണ്ണുകള്‍ക്ക് എന്നാണ്
കേള്‍വി ശക്തി വന്നത് ...?
----------------
അളമുട്ടിയാല്‍ ചേരയും കടിക്കും യാത്രക്കാരാ ...
കേട്ടു കേട്ട് ഇപ്പോള്‍ കണ്ണുകള്‍
കാണാന്‍ മറന്നു തുടങ്ങിയിരിക്കുന്നു ...
-----------------------
അതെ ആര്‍ക്കായാലും ഒരു മടുപ്പുണ്ടാവില്ലേ ..ഒരു മാറ്റം നല്ലതിനാണ്
തലച്ചോറും കേള്‍ക്കുക മാത്രം
ചെയ്യുന്നെന്നാണ് ഇപ്പോള്‍
---------------
അതെ അത് കൊണ്ടാണല്ലോ അതിനു തലച്ചോര്‍ എന്ന് പറയുന്നത്
അല്ലെങ്കില്‍ നീ എന്താണ്
എന്നെ തുറിച്ചു നോക്കാത്തത് ?
-------------------
എന്താ സംശയം കയ്യിലിരിപ്പ് മോശമായത് കൊണ്ട്
-------------------
നല്ല കവിതക്ക് എല്ലാ ആശംസകളും ...ഇഷ്ടമായി ട്ടോ
അല്ലെങ്കിലും നമ്മുടെ കണ്ണും കാതുമെല്ലാം എന്നേ നമ്മുടേതല്ലായിക്കഴിഞ്ഞിരിക്കുന്നു.പരിസരത്തിന്റെ നിറമാറ്റത്തിനനുസരിച്ച് കൂടെ സഞ്ചരിച്ചല്ലെ പറ്റു.
ആശംസകൾ....
manoharamayi paranju..... aashamsakal.... blogil puthiya onnu randu postukal undu, varumallo.......
എല്ലാം കേള്‍വികള്‍ മാത്രം ... തുറന്നു പിടിച്ച കണ്ണുകളിലും ഇരുട്ടാണ് .... മസ്തിഷ്കത്തില്‍ പോലും കേള്‍വിയുടെ ഇരമ്പല്‍ മാത്രം അല്ലെ ...??? cngrdddsss :))
കാഴ്ച യുണ്ടെങ്കിലും കാണാത്ത കണ്ണുകൾ
കേൾവി യുണ്ടെങ്കിലും കേൾക്കാത്ത കാതുകൾ
-- ശ്രീകുമാരൻ തമ്പി
Post a Comment
ഒരു അഭിപ്രായം പറഞ്ഞിട്ട് പോകൂ....