പ്രിയപ്പെട്ട മാസ്റര്‍ ...
ഇനിയൊരിക്കലും അങ്ങയുടെ ശബ്ദം ക്ലാസ്സ് മുറികളില്‍ മുഴങ്ങില്ല .. അങ്ങയുടെ തമാശകള്‍ കേട്ട് കുട്ടികള്‍ ഇനി പൊട്ടിച്ചിരിക്കില്ല ... ഉത്തരം പറയാനാവാത്ത ഒരായിരം കുസൃതി ചോദ്യങ്ങള്‍
നിറഞ്ഞ തോള്‍സഞ്ചിയും തൂക്കി ഈ സ്കൂള്‍ വരാന്തയിലൂടെ ഇനിയൊരിക്കലും അങ്ങ് നടന്നു വരില്ല ..
എങ്കിലും എന്തിനായിരുന്നു മാസ്റര്‍ അങ്ങയുടെ പ്രിയപ്പെട്ട തോള്‍സഞ്ചിയുടെ കരുത്തില്‍ അവസാന ശ്വാസവും
പകുത്തു മാറ്റിയത്...? ഒരുപാടു ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ വയ്യാഞ്ഞിട്ടായിരുന്നോ? എന്തിനായിരുന്നു?
അന്ന് ആദ്യമായി ഞാനീ ഹൈസ്കൂള്‍ മുറ്റത് എത്തിയത് മുതല്‍ എന്റെ ഒഴിച്ചുകൂടാനാവാത്ത ഒരുപാട്
ഇഷ്ടങ്ങളില്‍ ഒന്നായിരുന്നു മാസ്റര്‍ അങ്ങ്... തത്വ ചിന്തകളും കാവി നിറത്തിലുള്ള നീണ്ട കുര്‍ത്തയും മുഷിഞ്ഞ
തോള്‍സഞ്ചിയും അങ്ങേയ്ക്ക് ഒരു ബുദ്ധി ജീവിയുടെ പരിവേഷം നല്‍കിയിരുന്നു...
എങ്കിലും ഒരുപാട് കുസൃതി ചോദ്യങ്ങള്‍ ചോദിച്ചും കഥകള്‍ പറഞ്ഞും ഞങ്ങളിലൊരാളായി അങ്ങ് ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു..
ഒരു പക്ഷെ അത് കൊണ്ടുതന്നെ ആയിരിക്കാം ഞങ്ങളോരോരുത്തരും അങ്ങയെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു...
എത്ര പെട്ടെന്നാണ് മാസ്റെര്‍ ഞാന്‍ അങ്ങയുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യകളില്‍ ഒരാളായി മാറിയത്?
പൊട്ടിച്ചിരിച്ചും ശാസിച്ചും വഴക്ക് കൂടിയും എത്ര നിമിഷങ്ങളാണ് അങ്ങ് എനിക്ക് ഓര്‍ക്കാനായി തന്നത്..
ഒരു അദ്ധ്യാപകനെന്നതിലുമപ്പുറം ഒരുപാട് സ്വാതന്ത്ര്യം അങ്ങേക്ക് എന്നിലുണ്ടായിരുന്നു... അത് കൊണ്ട്
തന്നെയാണല്ലോ എന്നും അടച്ചുപൂട്ടപ്പെട്ട ജയില്‍ എന്ന് ഞാന്‍ കളിയാക്കി വിളിക്കാറുള്ള വീട്ടില്‍ നിന്നും മാസ്റര്‍
ഉണ്ടെന്നുള്ള ഉറപ്പില്‍ മാത്രം അവസാന വര്‍ഷത്തെ ഊട്ടിയിലേക്കുള്ള വിനോദയാത്രയില്‍ പോകാന്‍ സമ്മതിച്ചത്...
ഒരിക്കല്‍ പോലും വീടു വിട്ടു നിന്നു ശീലമില്ലാത്ത എനിക്ക് അങ്ങനെ ഒരു ചിന്ത പോലും ഉണ്ടാകാത്ത വിധം
എന്റെ കാര്യങ്ങള്‍ ആ യാത്രയില്‍ മാസ്റര്‍ ശ്രദ്ധിച്ചിരുന്നു... അത്രയും സുരക്ഷിതത്വം മറ്റൊരിടത്തും ഞാന്‍ അനുഭവിച്ചിരുന്നില്ല ..
ഒരു കൊച്ചു തലവേദന എന്റെ ഊട്ടിയിലെ ഒരു ദിവസം നഷ്ടമാക്കിയപ്പോള്‍ മാസ്റര്‍ മാത്രമായിരുന്നു എനിക്ക് കൂട്ടായി
ആ വലിയ ലോഡ്ജു മുറിയില്‍ ഉണ്ടായിരുന്നത്... ജീവിതത്തെയും മരണത്തെയും കുറിച്ചായിരുന്നു അന്നു നമ്മള് സംസാരിച്ചത്..
പല കോണുകളിലൂടെയുള്ള വീക്ഷണങ്ങള്‍ പറഞ്ഞു തന്നത് അത്ഭുതത്തോടു കൂടിയാണ് ഞാന്‍ കേട്ടിരുന്നത്... വലിയ വലിയ കാര്യങ്ങള്‍
സംസാരിച്ചിരുന്നപ്പോള്‍ ഞാനും ഒരുപാട് വലുതാവുന്ന പോലെയായിരുന്നു എനിക്ക് തോന്നിയത്...
ഒരു ദിവസത്തെ യാത്ര നഷ്ടപ്പെട്ടതിനേക്കാള്‍ ഒരുപാട് സമയം മാഷിനോട് സംസാരിക്കുവാന്‍ പട്ടുന്നത്തിന്റെ സന്തോഷമായിരുന്നു
എനിക്ക്....
എങ്കിലും... ആ ഒരു ദിവസത്തിന്റെ ഇതു നിമിഷത്തിലായിരുന്നു മാസ്റെര്‍ നമുക്ക് നമ്മളെ നഷ്ടപ്പെട്ടത് ..? ഒരിക്കലും നമ്മള് ചിന്തിച്ചിട്ടു പോലുമില്ലായിരുന്ന
രീതിയില്‍ എന്തുകൊണ്ടാണ് നമ്മള് ... ആര്‍ക്കായിരുന്നു മാസ്റര്‍ തെറ്റു പറ്റിയത്? എനിക്കോ മാസ്റര്‍ക്കോ...
എല്ലാം പറഞ്ഞു തീര്‍ത്ത് നിശബ്ദമായി സമയം കടന്നു പോകുമ്പോള്‍ മാസ്റര്‍ .... എന്തിനായിരുന്നു നമ്മള് നമ്മളല്ലാതായി മാറിയത്...?
എന്റെയും മാഷിന്റേയും ഇഷ്ടം ഒരിക്കലും ഇതായിരുന്നില്ലല്ലോ മാസ്റര്‍...
ഒരു ഏറ്റുപറച്ചിലോ കുറ്റപ്പെടുത്തലോ ഇല്ലാതിരുന്നിട്ടും എന്തുകൊണ്ടാണ് മാസ്റര്‍ പിന്നീടൊരിക്കലും
പരസ്പരം നോക്കാതിരിക്കാന്‍ ശ്രമിച്ചത്? ദിവസങ്ങളും ആഴ്ചകളും നമുക്കിടയില്‍ നിശ്ശബ്ദമായി കടന്നു പോയി..
ആ നിശ്ശബ്ദതയിലൂടെ അങ്ങ് എന്നോടെന്തെങ്കിലും പറയുന്നുണ്ടായിരുന്നോ..?
മാസങ്ങള്‍ക്കിപ്പുറം ഇന്നലെയായിരുന്നു നമ്മള് വീണ്ടും സംസാരിച്ചത്.... ഓര്‍മ്മയുണ്ടോ മാസ്റര്‍... മാസ്ററുടെ പ്രിയപ്പെട്ട
" ജീവിതത്തിലേക്കുള്ള വാതില്‍" എന്ന് മാസ്റര്‍ എപ്പൊഴും വിളിക്കാറുള്ള സ്കൂള്‍ ഗേറ്റ്-നു മുമ്പില്‍ വച്ച്...
നിശ്ശബ്ദത നിറഞ്ഞ മാസങ്ങള്‍ എനിക്കു മനസിലാക്കിത്തന്ന ഒരു കാര്യം എന്നില്‍ മറ്റൊരു ജീവന് തുടിച്ചു തുടങ്ങിയെന്ന്...എങ്ങനെയായിരുന്നു മാസ്റര്‍ ഞാനത് പറഞ്ഞത്... മറന്നിരിക്കുന്നു.. ഒന്നും മിണ്ടാതെ അങ്ങ് നടന്നകന്നതു മാത്രം എനിക്കോര്‍മ്മയുണ്ട്..കണ്ണീര് എന്റെ കാഴ്ച മറയ്ക്കുന്നതു വരെ ഞാന്‍ നോക്കി നിന്നിരുന്നു...
ഒരിക്കലും ഞാന്‍ അങ്ങയെ കുറ്റപ്പെടുത്തിയിരുന്നില്ല .. ഒരിക്കലും ഞാനത് ചെയ്യുക്കയില്ലായിരുന്നു..
എന്നിട്ടും എന്തിനായിരുന്നു മാസ്റര്‍ ഇത് ചെയ്തത്..? ഒരുപക്ഷെ മാസ്റര്‍ ആത്മഹത്യ ചെയ്തില്ലായിരുന്നെങ്കിലും
ഞാന്‍ അത് ചെയ്യുമായിരുന്നില്ലേ ...? ഒരുപാട് ചോദ്യങ്ങള്‍ നിറഞ്ഞ ആ തോള്‍സഞ്ചി എന്റെ നേരെ വലിച്ചെറിഞ്ഞത്
എന്തിനായിരുന്നു? പിന്തുടരാനുള്ള ഒരു ആജ്ഞ ആയിരുന്നോ ഈ യാത്ര കൊണ്ട് മാസ്റര്‍ ഉദ്ദേശിച്ചത്?
പിന്തുടരാന് മാത്രം ഞാന്‍ മാസ്ററെ സ്നേഹിച്ചിരുന്നോ എന്നെങ്കിലും ..?
എന്റെ തല പെരുക്കുന്നതുപോലെ തോന്നുന്നു മാസ്റര്‍..
ഒരുപാട് ചോദ്യങ്ങള്‍ എനിക്കു ചുറ്റിലും തുറിച്ചു നോക്കുന്നു.. ഉത്തരങ്ങള്‍ വറ്റിയ ഒരു പേന മാത്രമാണ്
ഇനി എന്റെ കയ്യിലുള്ളത്... ഈ ഒരു കത്തോടു കൂടി അതും തീരുകയാണ്... എങ്കിലും ഈ കത്ത് മാത്രം ബാക്കിയാക്കി
ഞാന്‍ യാത്രയാവില്ല .. എന്നെ എരിച്ചു തീര്‍ക്കാന്‍ പോകുന്ന തീ നാളങ്ങളില്‍ ഞാന്‍ ഇതിനെയും ഒപ്പം കൂട്ടും..
കളങ്കം എന്ന് സമൂഹം പറഞ്ഞെക്കാവുന്ന ഒന്നിന്റെ അവസാന കണ്ണിയും നശിപ്പിക്കാന്‍ മാത്രമല്ല...
മറ്റൊരു ലോകത്ത് ഇതിലെ ചോദ്യങ്ങള്‍ മാസ്ററോട് ചോദിക്കാനും..
ഞാന്‍ നിര്‍ത്തുകയാണ് മാസ്റ്റര്‍.. നേരം ഒരുപാട് വൈകിയിരിക്കുന്നു...
ചെയ്തു തീര്‍ക്കേണ്ടത് ഇതിലും വൈകാന്‍ പറ്റില്ലല്ലോ..
ഇനിയും വൈകിയാല്‍ ഒരുപക്ഷെ എന്റെ കൈകള്‍ വിറച്ചു പോയേക്കാം..
അങ്ങനെ സംഭവിച്ചാല്‍ അത് എന്റെ മാത്രമല്ല മാസ്ററുടെയും തോല്‍വിയായിരിക്കും ...
അതുകൊണ്ട് ഞാന്‍ അവസാനിപ്പിക്കുന്നു...
സ്നേഹപൂര്‍വ്വം...

8 അഭിപ്രായങ്ങള്‍:
nannaayittund bhavin.. iniyum ezhuthuka...
ഇന്നാണ് ഇവിടെ വന്നത്.... എത്ര നല്ല പോസ്റ്റ്.... നല്ല എഴുത്തും..... വാജക കാസര്തില്ലാത്ത അവതരണവും....ഇഷ്ടപ്പെട്ടു...ഒരുപാട്.....
മക്സിമം ഷെയര്‍ ചെയ്യാന്‍ ശ്രമിക്കൂ.... ഫേസ് ബുക്കിലെ ഫ്രണ്ട്സ് നോക്കെ ഷെയര്‍ ചെയ്യാന്‍ ശ്രമിക്കൂ...
വളരെ മനോഹരമായിരിക്കുന്നു. ഇത് വെറും ഒരു ഭാവനാ സൃഷ്ടിയാണോ അതോ യഥാര്‍ത്ഥമാണോ? ഏതായാലും എഴുത്ത് വളരെ ഇഷ്ടപ്പെട്ടു. ഇനിയും എഴുതുക. ആശംസകള്‍ നേരുന്നു.

എവിടെയൊക്കെയോ വച്ച് മനസ്സില്‍ കൊണ്ട ചില threads
കോര്‍ത്തിണക്കാന്‍ ശ്രമിച്ചു .. നന്നായോ എന്നറിയില്ല ...
എഴുതിയത് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം ...
@khadu ശരിയല്ലെന്നറിയാം എങ്കിലും എന്തോ ഞാന്‍ എഴുതുന്ന
ഇത്തരം ചിന്തകള്‍ എന്നെ അറിയുന്നവര്‍ക്ക് വായിക്കാന്‍ കൊടുക്കുന്നത്
എന്തുകൊണ്ടോ എനിക്ക് മടിയാണ് .. ഒക്കെയും എന്റെ ഡയറിയില്‍ സൂക്ഷിക്കുകയാണ്
പതിവ് .. അതുകൊണ്ടു തന്നെ ഞാന്‍ ഫേസ് ബുക്കില്‍ ഇതുവരെ ഷെയര്‍ ചെയ്തിട്ടില്ല..
ഇനിയും അങ്ങനെ തന്നെ തുടരുന്നതല്ലേ നല്ലത് ...
@shukkoor ഭാവന മാത്രമാണ് ... പുതിയ കാലത്തില്‍ സംഭവിച്ചേക്കാവുന്നത് എന്ന്
എനിക്ക് തോന്നി.. അത് പകര്‍ത്താനുള്ള ഒരു ശ്രമം അത്രമാത്രം
എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി... ഇനിയും വരിക ..
ആദ്യമായി വന്നതാണ് പോസ്റ്റ് നന്നായിട്ടുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു
പോസ്റ്റ് നന്നായിട്ടുണ്ട് ......പുതിയ കവിതയും വായിച്ചു അതില്‍ കമന്റ് ബോക്സ് കാണുന്നില്ല .........
വളരെ നന്നായീട്ടുണ്ടു ഇനിയും എഴുതുക..ഭാവുകങ്ങള്‍.
Vist My Blog:- http://lekhaken.blogspot.com/
Post a Comment
ഒരു അഭിപ്രായം പറഞ്ഞിട്ട് പോകൂ....