26 September 2011

തെറ്റും ശരിയും...

എനിക്ക് വിശ്വസിക്കാനായില്ല...ഇരുപതു വര്‍ഷത്തെ അദ്ധ്യാപന ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം..
എന്നെ തുറിച്ചു നോക്കി നില്‍ക്കുന്ന കറുത്ത് മെലിഞ്ഞുണങ്ങിയ ആ കുട്ടിയെ കാണുന്തോറും എന്‍റെ ദേഷ്യം കൂടിക്കൂടി വന്നു...
പുകവലിയുടെ ദൂഷ്യ വശങ്ങളെ കുറിച്ച ഒരുമണിക്കൂര്‍ ഘോരഘോരം പ്രസംഗിച്ച്
ക്ലാസ്സ്‌ എടുത്തശേഷമായിരുന്നു ഞാന്‍ ആ ചോദ്യം ചോദിച്ചത്...
"ഇനി നിങ്ങള്‍ ആരെങ്കിലും വലുതാവുമ്പോ പുകവലിക്കുമോ?"
വെള്ളിയാഴ്ച്ചയിലെ അവസാനത്തെ പീരീഡ്‌ ആയിരുന്നിട്ടും, താല്പര്യപൂര്‍വ്വം കേട്ടിരുന്ന ഏഴാം ക്ലാസ്സിന്‍റെ
പക്വതയില്‍ നിന്നും ഞാന്‍ പ്രതീക്ഷിച്ച മറുപടി ആണ് കിട്ടിയത്...
"ഇല്ലാ.."
തലേ ദിവസം കഷ്ടപ്പെട്ട് തയ്യാറാക്കിയ പുകവലി വിരുദ്ധ പ്രതിജ്ഞ ലീഡറുടെ കയ്യില്‍ കൊടുത്ത് കസേരയില്‍ ഒന്ന്
ചാഞ്ഞിരുന്നു...

ലീഡറുടെ വായന ഉച്ചത്തിലായിരുന്നു..അതെപ്പോഴും അങ്ങനെയാണ്. കഴിഞ്ഞ ഇരുപതു വര്‍ഷവും കണ്ട എല്ലാ കുട്ടി ലീഡര്‍മാരും
ഉറക്കെ ആണ് വായിച്ചത്...
അല്ലെങ്കിലും കുട്ടികള്‍ക്കെല്ലാം ഒരേ സ്വഭാവമല്ലേ... നമ്മളാണല്ലോ അവരെ വലുതാക്കി പല സ്വഭാവത്തിലുള്ളവരാക്കി മാറ്റുന്നത്...
ലീഡറുടെ ഉറക്കെയുള്ള പ്രതിജ്ഞ അതേ ഈണത്തില്‍ കുട്ടികളും ഏറ്റു ചൊല്ലുന്നു...
ഒരു പാട്ട് പാടുന്ന ലാഘവം മാത്രമേ അവര്‍ക്കുള്ളൂ എന്നാ ചിന്ത എന്നില്‍ ചെറിയ ഒരു ചിരി പടര്‍ത്തി...
അതിനിടയ്ക്ക് എപ്പോഴോ ആണ് പുറകിലെ ബെഞ്ചില്‍ ഒന്നും മിണ്ടാതെ തലതാഴ്ത്തിയിരിക്കുന്ന ഒരു കുട്ടിയെ ഞാന്‍
ശ്രദ്ധിച്ചത്..

ആശ്ചര്യമാണ് ആദ്യം തോന്നിയത്...എങ്ങനെയെങ്കിലും പ്രതിജ്ഞയും തീര്‍ത്ത് ഓടാന്‍ തയ്യാറായി നില്‍ക്കുകയാണ് എല്ലാവരും..
എന്‍റെ ഒരു ഗ്രീന്‍ സിഗ്നല്‍ കിട്ടാന്‍ ബാഗും കുടയുമെടുത്ത് പ്രതിജ്ഞ ചോല്ലലിനിടയ്ക്കും അവര്‍ തയ്യാറായി കഴിഞ്ഞു...അതിനിടയ്ക്കാണ്
ഒരാള്‍ മാത്രം ഒന്നും മിണ്ടാതെ...   എന്‍റെ നോട്ടം അവനില്‍ പതിഞ്ഞത് അവനും കണ്ടു എന്നത് അവനില്‍ ഒരു ഭാവ ഭേദവും ഉണ്ടാക്കിയില്ല...
ആദ്യം തോന്നിയ ആശ്ചര്യം പതുക്കെ ദേഷ്യമായി മാറാന്‍ തുടങ്ങിയിരുന്നു... കയ്യില്‍ വയ്ക്കുമെങ്കിലും ഒരിക്കലും ഞാന്‍ ഉപയോഗിച്ചിട്ടില്ലാത്ത
ചൂരല്‍ വടി നീട്ടി ഞാന്‍ അവനെ അടുത്തേക്ക് വിളിച്ചു...

അപ്പോഴേക്കും ലീഡര്‍ പ്രതിജ്ഞപ്പാട്ട് അവസാനിപ്പിച്ചിരുന്നു...എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന ഭാവത്തോടെ
എല്ലാവരും എന്നെയും അവനെയും നോക്കുകയാണ്...ക്ലാസ്സ്‌ നിശബ്ദമായിരുന്നു... അവന്‍ എന്‍റെ മുന്നില്‍ വന്നു നിന്നു...
ഇത്തിരി പോലും ഭയമില്ലാതെ നില്‍ക്കുന്ന അവനെ കണ്ടതോടെ എന്‍റെ ദേഷ്യം ഇരട്ടിച്ചു...
"എന്താടാ നീ പുകവലിക്കുമോ..?"
നിശബ്ദത....
"നിന്നോടാ ചോദിച്ചത് നിനക്ക് വലിക്കണോ...?"
"ഉം..."
അവന്റെ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു...
ഇത്തിരിപ്പോന്ന ഒരു ചെറുത് എന്‍റെ ചൂരല്‍ വടിയുടെ മുമ്പില്‍ നിന്ന് എന്നെ വെല്ലുവിളിക്കുന്നു...
"കൈ നീട്ട്.... "
ഒരു ഭാവ മടിയുമില്ലാതെ അവന്‍ കൈ നീട്ടി...
ഇവിടെ പ്രതിവിധി ഇതുമാത്രം എന്നുറപ്പിച്ചപോലെ ചൂരല്‍ അവന്‍റെ കയ്യില്‍ അമര്‍ന്നു...
അവനു ഭാവമാറ്റം ഒന്നുമുണ്ടായില്ല...അടികൊണ്ട കൈ ചുരുട്ടി പിടിച്ച് അവന്‍ തല താഴ്ത്തി നിന്നു...
അപ്പോഴേക്കും ബെല്ല് മുഴങ്ങിക്കഴിഞ്ഞിരുന്നു... എന്‍റെ ഗ്രീന്‍ സിഗ്നല്‍ കിട്ടിയതോടെ എല്ലാവരും പതുക്കെ
പുറത്തിറങ്ങാന്‍ തുടങ്ങി.ശിക്ഷയുടെ അടുത്ത ഘട്ടം കാണാനായി തിരിഞ്ഞു തിരിഞ്ഞാണ് അവരുടെ നടത്തം.

എല്ലാവരും പുറത്തിറങ്ങി കഴിഞ്ഞപ്പോള്‍ ഞാന്‍ അവന്‍റെ അടുത്തു ചെന്നു..
"നാളെ വരുമ്പോള്‍ അച്ഛനെ വിളിച്ചിട്ട് വന്നാല്‍ മതി.."
വടിയുമെടുത്ത് ഞാന്‍ തിരിഞ്ഞു നടന്നു..
"സാര്‍..." ഒരു ഇടറിയ ശബ്ദം..
സ്ഥിരം കേള്‍ക്കാറുള്ള ഒരു ഏറ്റു പറച്ചില്‍ കേള്‍ക്കാനായി ഞാന്‍ തിരിഞ്ഞു നിന്നു..ഇത്തവണ
അവന്‍റെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്...ഒടുവില്‍ എന്നോടുള്ള വെല്ലുവിളി പിന്‍വലിച്ച് അവന്‍ കീഴടങ്ങിയിരിക്കുന്നു...
"ഊം...?"
"അച്ഛന് വരാന്‍ പറ്റില്ല സാര്‍..
രണ്ടു കാലും തളര്‍ന്നതാ... അങ്ങാടിയില്‍ ബീഡി തെറുത്ത് കിട്ടുന്ന
പൈസ കൊണ്ട അമ്മയ്ക്ക് മരുന്നും.. എനിക്കുള്ള...
അച്ഛന് പണിയില്ലാണ്ടായാ.. എന്‍റെ അമ്മയ്ക്ക് മരുന്ന് വാങ്ങാന്‍ പറ്റാണ്ടാവും... അതുകൊണ്ടാ ഞാന്‍... അങ്ങനെ പറഞ്ഞത്..."

ചൂരല്‍ കൊണ്ടുള്ള അടി എന്‍റെ ഹൃദയത്തില്‍ ഏറ്റതുപോലെയാണ് എനിക്ക് തോന്നിയത്..
എന്തോ പറയാന്‍ തുടങ്ങിയെങ്കിലും ശബ്ദം പുറത്തു വന്നില്ല..ആ കൊച്ചു കുട്ടിയുടെ മുമ്പില്‍
എന്‍റെ ആദര്‍ശവും ശരിയും ഒന്നുമല്ലാതായി മാറുന്നത് ഞാനറിഞ്ഞു...
എന്‍റെ മറുപടിക്ക് കാത്തു നില്‍ക്കാതെ അവന്‍ നടന്നു തുടങ്ങിയിരുന്നു...
സ്കൂള്‍ ഗേറ്റും കടന്ന്‍ കവല തിരക്കില്‍ മറയുന്നതു വരെ ഞാന്‍ അവനെത്തന്നെ നോക്കിനിന്നു..
ലീഡര്‍ തന്ന പ്രതിജ്ഞയുടെ കടലാസ് അപ്പോഴും എന്‍റെ കയ്യില്‍ വിശ്രമിക്കുകയായിരുന്നു...
ഞാനത് ചുരുട്ടി ദൂരെ കളഞ്ഞു....

37 അഭിപ്രായങ്ങള്‍:

Villagemaan/വില്ലേജ്മാന്‍ said...

നാനായിട്ടുണ്ട് കേട്ടോ...ആശംസകള്‍

സിയാഫ് അബ്ദുള്‍ഖാദര്‍ said...

പുകവലി ഞാനും നിറുത്തിയതാ.ഇങ്ങനെ ഒരു കുഴപ്പത്തെക്കുറിച്ച് ഓർത്തില്ല.ഒതുക്കമുള്ള എഴുത്ത് ...

ഫൈസല്‍ ബാബു said...

എഫി ബി യില്‍ ലിങ്ക് ഇട്ടില്ലായിരുന്നു എങ്കില്‍ എനിക്കീ കഥ നഷ്ടമായേനെ ,, നല്ല ട്വിസ്റ്റ്‌ കൊണ്ട് വരാന്‍ ഈ കഥയില്‍ കാഥാകാരന് സാധിച്ചിരിക്കുന്നു . അഭിനന്ദനങ്ങള്‍ .

ajith said...

നന്നായി എഴുതിയിട്ടുണ്ട്. ഇഷ്ടപ്പെട്ടു

Manoj Vellanad said...

നന്നായി കഥ..

തുമ്പി said...

ശ്ശൊ..നിക്ക് നൊന്തൂട്ടൊ..

padasaram said...

നല്ല കഥ,,

Aarsha Abhilash said...

:( ഇഷ്ടായി.. പക്ഷെ, ......

റിയാസ് ടി. അലി said...

വായിച്ചു തീര്‍ന്നപ്പോള്‍ ഒരു ദീര്‍ഘനിശ്വാസം...! അല്ലാതെന്താ... :(

© Mubi said...

കഥ നന്നായിട്ടുണ്ട്... :)

റോസാപ്പൂക്കള്‍ said...

കഥാവസാനം മനോഹരമായി.
ഈ ലിങ്കിലൂടെ ഇങ്ങോട്ട് നയിച്ച ഫൈസലിന് നന്ദി

Unknown said...

നല്ല കഥ...ഇനിയും എഴുതുക ഞാന്‍ ഇനിയും വരും

uttopian said...

നല്ല കഥ :)

Nisha said...

നന്നായി പറഞ്ഞു...

സമീരന്‍ said...

നന്നായിട്ടുണ്ടെടൊ...

ഹരിപ്രിയ said...

നല്ല കഥ.:)

വര്‍ഷിണി* വിനോദിനി said...

നൊമ്പരമുണർത്തി..

പട്ടേപ്പാടം റാംജി said...

വലിയും ജോലിയും....

Unknown said...

നോവിച്ചു...,

മാണിക്യം said...

അദ്ധ്യാപകര്‍ ശിക്ഷിക്കു൦ മുന്നേ "എന്ത് കൊണ്ട്?" എന്ന് ചോദിക്കാന്‍ മനസ്സ്‌ കാണിക്കണം. കുട്ടികള്‍ പറയുകയും ചെയ്യുന്ന ഓരോ പ്രവര്‍ത്തിക്കും ഒരു കാരണം ഉണ്ടാവും അത് എന്തെന്ന് അറിയാതെ ഒരു മുന്‍ വിധിയോടെ ഒരിക്കലും ഒരു തീരുമാനം കൈകൊള്ളരുത്.ശിക്ഷിക്കരുത്. നല്ല കഥ. നല്ല അവതരണം !

Sunais T S said...

നന്നായി എഴുതി,

ആശംസകള്‍

Echmukutty said...

കഥ വളരെ നന്നായി.. ഹൃദയസ്പര്‍ശിയായി..

Jefu Jailaf said...

ട്വിസ്റ്റ് ഹൃദയസ്പർശിയായി.. ആശംസകൾ

Abduljaleel (A J Farooqi) said...

ബെസ്റ്റ് കണ്ണാ ബെസ്റ്റ്.

Joselet Joseph said...

ഞാനുള്‍പടെ എല്ലാവര്‍ക്കും ഈരണ്ട് അടി കൊടുത്തശേഷം നാളെ രക്ഷകര്‍ത്താവിനെ വിളിച്ചു കൊണ്ടുവന്ന്‍ ക്ലാസില്‍ കയറിയാല്‍ മതി എന്ന് ടീച്ചര്‍ പറഞ്ഞു.
വേദനയാലും കുറ്റ ബോധാത്താലും തല കുനിച്ചിരുന്ന എന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടര്‍ന്നു. ഞാന്‍ മുഖമുയര്‍ത്തി ടീച്ചറെ നോക്കി.
ക്ലാസിലെ കുട്ടികള്‍ ഒന്നടങ്കം ചിരിച്ചു.
ടീച്ചര്‍ക്കും ചിരിയടക്കാനായില്ല.
ശരി ആള്‍ സിറ്റ് ഡൌന്‍...!
തുടര്‍ന്ന്‍ അമ്മ അടുത്ത പാഠം പഠിപ്പിക്കാന്‍ ആരംഭിച്ചു.

(മൂന്നാം ക്ലാസില്‍ നിന്നും ഒരോര്‍മ്മ)

പത്രക്കാരന്‍ said...

ട്വിസ്റ്റ്‌ നന്നായി, പക്ഷെ കുറച്ചു ധൃതി പിടിച്ച് എഴുതിയ പോലുണ്ട്

Cv Thankappan said...

ഓരോരുത്തരുടെയും ജീവതസാഹചര്യങ്ങള്‍ മനസ്സിലാക്കി വരുമ്പോള്‍
നമുക്കാരെയും കുറ്റപ്പെടുത്താന്‍ കഴിയുകയില്ല.
നന്നായി എഴുതിയിരിക്കുന്നു.
ആശംസകള്‍

roopeshvkm said...

ചിന്തിക്കാനുതകുന്ന നല്ലൊരു കഥ.

Philip Verghese 'Ariel' said...

വളരെ മനോഹരമായി അവതരിപ്പിച്ചു
വരികൾക്കിടയിൽ നിന്നാണിവിടെയെത്തിയത്
ഈ പേജിൽ ഇനിയും പലതും ചേർക്കാനുണ്ടല്ലോ
ഒരു followers ബട്ടണ്‍ തീര്ച്ചയായും കൊടുക്കുക
ആശംസകൾ
എഴുതുക അറിയിക്കുക

Philip Verghese 'Ariel' said...

അയ്യോ കമന്ടു പോസ്റ്റു ചെയ്തപ്പോൾ ബട്ടണ്‍
കണ്ടു പക്ഷെ ആദ്യ പേജിൽ ഒന്നും കണ്ടില്ല
ബ്ലോഗിൽ ചേർന്ന് കേട്ടോ ഭായ്

Rainy Dreamz ( said...

Superb .... Touching... Avasanam Manoharamaayi....

Kannur Passenger said...

വരികൾക്കിടയിൽ നിന്നും ഇവിടെത്തി.. :)
പിടിച്ചിരുത്തി വായിപ്പിച്ച കഥ.. മനോഹരമായ അവതരണം.. ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ കലക്കി.. ഭാവുകങ്ങൾ..:)

നളിനകുമാരി said...

വളരെ സുന്ദരമായ എഴുത്ത്.
എനിക്കിഷ്ടായി ട്ടൊ .

സാജന്‍ വി എസ്സ് said...

മനോഹരമായി അവതരിപ്പിച്ചു

നമ്മുടെ പല ശേരികളും മറ്റുള്ളവരെ എങ്ങനെ ബാധിക്കും എന്നത് ഒരു വിഷയമാണ്‌

shafu said...

Valare nannaayittundedaaa... :) Nee veeendum ezhuthunnathil oru paad santhoshamund!!! :)

shachana said...

Da super ayittund tto..... very nice dear....

Sudheer Das said...

നല്ല അവതരണം.

Post a Comment

ഒരു അഭിപ്രായം പറഞ്ഞിട്ട് പോകൂ....

 
Copyright © 2010 യാത്രക്കാരന്‍ ... All rights reserved.