മഴ എന്നും ഇങ്ങനെയായിരുന്നു....
സമയം തെറ്റി വരുന്ന അഥിതിയെ പോലെ..
അന്ന് നാലു വര്‍ഷങ്ങള്‍ക്കു മുമ്പ്...
ആദ്യമായി നിന്നെ കണ്ടതും
ഒരു മഴക്കാലത്തായിരുന്നു..
ഈ കലാലയത്തിന്റെ ഇരുണ്ട ഇടനാഴിയില്‍ ..
മഴ തോരുന്നതും കാത്ത് നീ നിന്നപ്പോള്‍ ...
എന്റെ മനസിലും പെയ്യുകയായിരുന്നു...
പിന്നീടെപ്പോഴോ ചൂടും തണുപ്പും
മാറി മാറി വന്നപ്പോള്‍
എന്റെ കൈകളെ നീ ചേര്‍ത്ത് പിടിച്ചു...
അപ്പോഴേക്കും മഴ എങ്ങോ പോയിമറഞ്ഞിരുന്നു,,,
എങ്കിലും ഞാന്‍ പിന്നെ മഴയെ ഓര്‍ത്തതേയില്ല...
കാരണം നീ എന്നില്‍ പെയ്യാന്‍ തുടങ്ങിയിരുന്നു...
ഞാന്‍ പോലും അറിയാതെ എന്നെയും കൂടി
ഒരുപാടു ദൂരം നീ നടന്നു...
ഒരു പേമാരിയായി നീ പെയ്തപ്പോള്‍ ..
കവചം നഷ്ടപ്പെട്ട് ഞാന്‍ തണുത്തു വിറയ്ക്കുകയായിരുന്നു...
എന്റെ ചിന്തയും കാഴ്ചയും നീ മറച്ചപ്പോള് ...
എന്നിലലിഞ്ഞു ചേര്‍ന്ന
എന്റെ പ്രസ്ഥാനവും എന്നെ വിട്ടു പോയി..
എങ്കിലും...ഞാന്‍ വേദനിച്ചില്ല...
കാരണം... എന്റെ ലോകം നീയായി മാറിയിരുന്നു...
ഒടുവില്‍ ഇന്ന് ഈ സന്ധ്യയില്‍ ...
എന്റെ കൈകള്‍ വേര്‍പെടുത്തി നീ
തിരിഞ്ഞു നടന്നു...
എന്റെ കാഴ്ച മങ്ങുന്നതു പോലെ...
നിഴല്‍ പോലെ നീ ഒരുപാടു അകലെ....
തകര്‍ത്തു പെയ്യുന്ന മഴയിലും
ദേഹം ചുട്ടു പൊള്ളുന്നു...
ചിന്തകള്‍ ചിതലരിക്കപ്പെട്ട തലച്ചോര്‍ മാത്രം പറഞ്ഞു...
ഈ മരച്ചുവട്ടില്‍ നീ ഇനി തനിച്ചാണ്...
ക്ഷണിക്കപ്പെടാത്ത ഒരു അഥിതി കൂടി
എന്നെ വിട്ടു പിരിഞ്ഞിരിക്കുന്നു...
മഴ പിന്നെയും എന്നെ നനയ്ക്കുന്നു...
അതങ്ങനെയാണ്...
സമയം തെറ്റിവരുന്ന അതിഥിയെപ്പോലെ...
സമയം തെറ്റി വരുന്ന അഥിതിയെ പോലെ..
അന്ന് നാലു വര്‍ഷങ്ങള്‍ക്കു മുമ്പ്...
ആദ്യമായി നിന്നെ കണ്ടതും
ഒരു മഴക്കാലത്തായിരുന്നു..
ഈ കലാലയത്തിന്റെ ഇരുണ്ട ഇടനാഴിയില്‍ ..
മഴ തോരുന്നതും കാത്ത് നീ നിന്നപ്പോള്‍ ...
എന്റെ മനസിലും പെയ്യുകയായിരുന്നു...
പിന്നീടെപ്പോഴോ ചൂടും തണുപ്പും
മാറി മാറി വന്നപ്പോള്‍
എന്റെ കൈകളെ നീ ചേര്‍ത്ത് പിടിച്ചു...
അപ്പോഴേക്കും മഴ എങ്ങോ പോയിമറഞ്ഞിരുന്നു,,,
എങ്കിലും ഞാന്‍ പിന്നെ മഴയെ ഓര്‍ത്തതേയില്ല...
കാരണം നീ എന്നില്‍ പെയ്യാന്‍ തുടങ്ങിയിരുന്നു...
ഞാന്‍ പോലും അറിയാതെ എന്നെയും കൂടി
ഒരുപാടു ദൂരം നീ നടന്നു...
ഒരു പേമാരിയായി നീ പെയ്തപ്പോള്‍ ..
കവചം നഷ്ടപ്പെട്ട് ഞാന്‍ തണുത്തു വിറയ്ക്കുകയായിരുന്നു...
എന്റെ ചിന്തയും കാഴ്ചയും നീ മറച്ചപ്പോള് ...
എന്നിലലിഞ്ഞു ചേര്‍ന്ന
എന്റെ പ്രസ്ഥാനവും എന്നെ വിട്ടു പോയി..
എങ്കിലും...ഞാന്‍ വേദനിച്ചില്ല...
കാരണം... എന്റെ ലോകം നീയായി മാറിയിരുന്നു...
ഒടുവില്‍ ഇന്ന് ഈ സന്ധ്യയില്‍ ...
എന്റെ കൈകള്‍ വേര്‍പെടുത്തി നീ
തിരിഞ്ഞു നടന്നു...
എന്റെ കാഴ്ച മങ്ങുന്നതു പോലെ...
നിഴല്‍ പോലെ നീ ഒരുപാടു അകലെ....
തകര്‍ത്തു പെയ്യുന്ന മഴയിലും
ദേഹം ചുട്ടു പൊള്ളുന്നു...
ചിന്തകള്‍ ചിതലരിക്കപ്പെട്ട തലച്ചോര്‍ മാത്രം പറഞ്ഞു...
ഈ മരച്ചുവട്ടില്‍ നീ ഇനി തനിച്ചാണ്...
ക്ഷണിക്കപ്പെടാത്ത ഒരു അഥിതി കൂടി
എന്നെ വിട്ടു പിരിഞ്ഞിരിക്കുന്നു...
മഴ പിന്നെയും എന്നെ നനയ്ക്കുന്നു...
അതങ്ങനെയാണ്...
സമയം തെറ്റിവരുന്ന അതിഥിയെപ്പോലെ...
5 അഭിപ്രായങ്ങള്‍:
സമയം തെറ്റി..ക്ഷണിക്കാതെ...അപ്രതീക്ഷിതമായി വരുന്ന അതിഥി....മഴ
ഒരു മഴയ്ക്ക് ഒരാളെ ഓർമ്മകളിൽ കൂടി എവിടെ വരെ എത്തിക്കാൻ പറ്റും!!!!
നന്നായിരിക്കുന്നു
word verification മാറ്റൂ....
അല്ല്ലെങ്കിലാരും കമന്റ് ചെയ്യില്ല മടിയ്ക്കും.......
നന്ദി ജാനകി .. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം ..
word verification ഉണ്ടായിരുന്നു എന്ന് ഞാന്‍ അറിഞ്ഞില്ല..
പറഞ്ഞപ്പോഴാണ് ശ്രദ്ധിച്ചത് .. ഇവിടെ പുതിയ ആലായതിന്റെ
ചില പ്രശ്നങ്ങള്‍ ഉണ്ട്... എല്ലാവരും ഇതുപോലെ പറഞ്ഞു തരും എന്ന്
പ്രതീക്ഷിക്കുന്നു ... അഭിപ്രായങ്ങള്‍ക്ക് നന്ദി ...
മഴ എനിക്കും വളരെ ഇഷ്ട്ടമാണു...നന്നായിരിക്കുന്നു.
http://lekhaken.blogspot.com/
Bhavin, nannayittundu ...allenkilum mazha peyyunnathu manassilekkanallo... sneham poole..
Post a Comment
ഒരു അഭിപ്രായം പറഞ്ഞിട്ട് പോകൂ....