18 May 2013

മുസ്തുക്കയും ഹോട്ടലും പിന്നെ ഞാനും (Fbook)


ഈ സംഭവം നടക്കുന്നത് ഒരു വർഷം മുമ്പാണ് ..

ഞാൻ ബംഗ്ലൂരിൽ "ലവൻ" എന്ന സുഹൃത്തിനൊപ്പം താമസിക്കുന്നു .. വല്യ സംഭവം ഒന്നുമല്ല കേട്ടോ .. പക്ഷെ എന്നെ
ഒരുപാട് സ്വാധീനിച്ച ഒരു ചെറിയ സംഭവം ..
മുസ്തഫ എന്നൊരാളാണ് ഞങ്ങളുടെ റൂം ഓണർ . ഒരു കണ്ണൂരുകാരൻ.. ഒരു മുപ്പത് മുപ്പത്തിരണ്ട് വയസ് പ്രായം . പ്രായത്തിലും
ഉയർന്ന പെരുമാറ്റവും സംസാരവും. ഒരു നല്ല മത വിശ്വാസി..
വിശ്വാസി ആണെന്ന് കാണിക്കാൻ തേനീച്ച കൂട് പോലൊരു താടിയും..
ഇത്രയുമാണ് " മുസ്തുക്ക " എന്ന മുസ്തഫ. മൂപ്പരും ഏട്ടൻ അമീനും അനുജൻ അഷറഫും പിന്നെ ഒരു ജോലിക്കാരൻ
ഹാരിസും ഞങ്ങളുടെ റൂമിൽ തന്നെയാണ് താമസം ..

ഈ മുസ്തുക്കയ്ക്ക് ഒരു ഹോട്ടൽ കൂടി ഉണ്ട് ..
ഒരു "മസ്തി കബാബ് " മസ്തിയുമുണ്ടാവില്ല ആവശ്യത്തിന് കബാബും ഉണ്ടാവില്ലെങ്കിലും പേരിനും പത്രാസിനും ഒരു കുറവും ഉണ്ടാവാറില്ല.
ചില തിരക്കുള്ള ദിവസങ്ങളിൽ ( സാധാരണ അങ്ങനെ തിരക്കും ഉണ്ടാകാറില്ല ) ഞാനും അവിടെ
പോയി സഹായിക്കാൻ നിൽക്കാറുണ്ട് . അങ്ങനെ ഒരു ശനിയാഴ്ച്ച ഉച്ച സമയം അത്യാവശ്യം തിരക്കെല്ലാം കഴിഞ്ഞ് മുസ്തുക്ക എന്നെ വധിക്കുകയായിരുന്നു .. ഉപദേശം അതാണ്‌ സംഗതി ...
ഇന്നേത് എന്നൊന്നുമില്ല എന്തും ഉപദേശിക്കും . റൂം ഓണർ ആയി പോയില്ലേ ..സഹിച്ചേ പറ്റൂ ...
താല്പര്യമില്ലെങ്കിലും സമയം പോകാൻ വേറെ വഴി ഇല്ലാത്തോണ്ട് ബിഡൽസും കേട്ട് ഇരിക്ക്വായിരുന്നു ..


അപ്പോഴാണ്‌ ഒരു സ്ത്രീ അവിടേക്ക് കയറി വന്നത് .. ഒരു നാൽപ്പത്തിയഞ്ച് അമ്പത് വയസ് പ്രായം . മലയാളി. നേരെ വന്ന് ഭക്ഷണം വച്ചിരിക്കുന്നക്കുന്ന കൂട്ടിൽ നോക്കി .
തെറ്റിയില്ല ബിരിയാണിക്ക് തന്നെ .. പാർസലായാണ് വേണ്ടത് ..
സംസാരിച്ചു തുടങ്ങിയപ്പോ മനസിലായി .. ഒരു അചായത്തിയാണ് കക്ഷി ...

" കുറച്ചൂടെ റൈസ് ഇടണേ ... വലിയ പീസ്‌ നോക്കി ഇടണേ .."
" ഒരു ബിരിയാണിക്ക് ഇത്ര റൈസേ ഇടാൻ പറ്റൂ ചേച്ചീ ..."
മുസ്തുക്ക കുറച്ച് രൂക്ഷമായി തന്നെ പറഞ്ഞു ..

"ഒന്നുല്ലേൽ നമ്മളൊക്കെ മലയാളികളല്ലേ ... "
ചേച്ചി കുറച്ചൂടെ കേണു ..
മുസ്തുക്ക കേട്ട ഭാവം നടിച്ചില്ല .. എനിക്കെന്തോ സങ്കടായി . ബിസിനസ് ഒക്കെ തന്നെ .
പക്ഷെ ഒരു സ്ത്രീ വന്ന് ഇങ്ങനെ കേണു പറയുമ്പോ ... മുസ്തുക്കാ കൊടുക്കായിരുന്നു...എൻറെ മനസ് പറഞ്ഞു .

" എത്ര രൂപയായി ?"
" എഴുപത് "
" ഈശോയെ ...എഴുപതോ ... 60 രൂപ പോരേ മോനേ .. ഇന്നത്തെ കച്ചോടം തീർന്നതല്ലെ ഇത് എന്തായാലും വേസ്റ്റ്‌ ആവുന്നതല്ലേ .. "
" കച്ചോടോന്നും തീർന്നിട്ടില്ല .. വെറ്തെ വർത്താനം പറയാണ്ട് പൈസ തന്നേ ചേച്ചീ ..."

ചേച്ചി മനസില്ലാ മനസോടെ പൈസയും കൊടുത്ത് ഹോട്ടലിന്നു ഇറങ്ങി പോയി ..
വീണ്ടും ഞാനും മുസ്തുക്കയും ബിഡൽസും മാത്രായി ബാക്കി .പക്ഷേ ഇത്തവണ എൻറെ മനസ് അവിടെ ഉണ്ടായിരുന്നില്ല . ഒരു അഞ്ചു രൂപ പോലും കുറച്ച് കൊടുക്കാത്ത മുസ്തുക്കയായിരുന്നു എൻറെ മനസ്സിൽ ..
പക്ഷേ ഒന്നും പറഞ്ഞില്ല ഞാൻ ..

കുറച്ചു സമയം കഴിഞ്ഞു കാണും മുസ്തൂക്കയുടെ കത്തിയുടെ മൂർച്ച കൂടിക്കൂടി വന്നോണ്ടിരിക്കുന്നു ..
അപ്പോഴാണ്‌ മറ്റൊരു തമിഴ് സ്ത്രീ കയറി വന്നത് . കണ്ടാൽ ഒരു നാടോടിയെ പോലെയുണ്ട് ..
നല്ലവണ്ണം കറുത്ത് മെലിഞ്ഞ ഒരുത്തി .. ഏറിയാൽ ഒരു നാൽപ്പത് . പഴയ എ സി സിറ്റിയുടെ ഇന്നത്തെ ചൂടും വെയിലും അവരെ വല്ലാതെ തലർത്തിയിട്ടുണ്ട് ..
താഴെ മാർക്കറ്റിൽ റോഡ്‌ സൈഡിൽ ഉള്ളി വില്പന നടത്തുന്ന പെണ്ണാണെന്ന് മുസ്തുക്ക
എന്നോട് പറഞ്ഞു ..
ഇന്ന് ഹോട്ടലിലേക്ക് വാങ്ങിയ ഉള്ളിയുടെ പൈസ വാങ്ങാൻ വന്നതാണ് . മുസ്തുക്ക കന്നടയിലും തമിഴിലുമൊക്കെയായി എന്തൊക്കെയോ സംസാരിച്ച് പൈസ എടുത്തു എടുത്തു കൊടുത്തു .. അവർ അതും വാങ്ങി തിരിച്ചു നടന്നു ..

" അമ്മാ കൊഞ്ചം നില്ല് .. ഊട്ടാ ആയിത്താ ?" ( ഭക്ഷണം കഴിച്ചോ ? )

"ഇല്ല സാർ "

"കൊഞ്ചം നില്ല് .."

മുസ്തുക്ക നേരെ ചെന്ന് ഒരു പാർസൽ പാത്രത്തിൽ ബിരിയാണി എടുത്തു .

"ഗ്രേവി ബേക്കാ ? " ( ഗ്രേവി വേണോ ?)
"ബേടാ സാർ " ( വേണ്ട സാർ )

മുസ്തുക്ക ഒരു കവറിൽ ഗ്രേവിയും നിറച്ചു കൊടുത്തു ..
അവർ നന്ദി പറഞ്ഞ് ഇറങ്ങി പോയി ..

മുസ്തുക്ക പതുക്കെ എന്റടുത്ത്‌ വന്നിട്ട് പറഞ്ഞു ..
" ഇവർക്കൊക്കെ കൊടുക്കാം ഫ്രീ ആയി .. ജീവിക്കാൻ വേണ്ടി ഭക്ഷണം തേടിനടക്കുന്നോരാ ... എന്നാലും ആരുടേം ഔദാര്യത്തിന് കാത്തു നിക്കില്ല
നേരത്തെ വന്ന അച്ചായത്തിയൊക്കെ കയ്യിൽ പൈസയും വച്ചിട്ട് പിന്നേം ആരുടേലും കയ്യിന്നു കിട്ടുമോന്നും നോക്കി നടക്കുന്നതാ ... "
അതും പറഞ്ഞ് മുസ്തുക്ക എങ്ങോട്ടോ ഇറങ്ങി പോയി ..

മുസ്തുക്കാ ഇങ്ങള് പറേന്ന പടച്ചോൻ ഉണ്ടാക്കിയ ഈ വലിയ ദുനിയാവിൽ ഇങ്ങള് ഒരു ചെറിയ മനുഷ്യനായിരിക്കാം ...
പക്ഷെ അന്ന് ഇങ്ങളിലൂടെ ഞാനൊരു ചെറിയ പടച്ചോനെ കണ്ടു ..

ബാംഗ്ലൂർ നഗരത്തിലെ പത്തു വർഷത്തെ പ്രവാസത്തിനു ശേഷം ഒരുപാട് ബാധ്യതകളുമായി
കഴിഞ്ഞ ആഴ്ച്ച ഗൾഫിലേക്ക് പോയി .. മനസ്സിൽ നന്മയും ഞങ്ങളുടെ പ്രാർത്ഥനയും നിങ്ങൾക്കൊപ്പം ഉണ്ടാകുമ്പോൾ ...
നല്ലൊരു നാളെ പടച്ചോൻ ഇങ്ങൾക്കായി കാത്തു വച്ചിട്ടുണ്ടാവും ...
..........................................
എനിക്ക് പറയാനുള്ളതൊക്കെ എൻറെ ചുറ്റുവട്ടത്തുള്ള ഇതു പോലുള്ള കൊച്ചു കാര്യങ്ങൾ മാത്രമാണ് ..
വലിയ കാര്യങ്ങളെ കുറിച്ച് പറയാനോ ചർച്ച നടത്താനോ എനിക്കറിയില്ല ..
ഇഷ്ടമായാലും ഇല്ലെങ്കിലും ഞാൻ ഇനിയും പറഞ്ഞു കൊണ്ടിരിക്കും ..

"""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""
NB: മുസ്തുക്കയ്ക്ക് തീരെ ഇഷ്ടമല്ലാത്ത ഒരേ ഒരു കാര്യം വെള്ളമടിയാണ് .
കള്ളും കുടിച്ച് ഒന്ന് മുമ്പിൽ ചെന്നു നോക്കിയാ മതി ..
പടച്ചോൻ സാത്താൻ ആവുന്നത് അപ്പൊ കാണാം ... ആ കഥ ഇനി മറ്റൊരിക്കൽ .


Fb post link : http://www.facebook.com/photo.php?fbid=511026772278721&set=a.186032361444832.40082.100001142081789&type=1&theater
.
ഇതാണ് മുസ്തുക്ക : http://www.facebook.com/musthafa.chettiyarath.1?directed_target_id=0

23 അഭിപ്രായങ്ങള്‍:

നിസാരന്‍ .. said...

നല്ലൊരു അനുഭവം.. വളരെ ലളിതമായി തന്നെ പറഞ്ഞു

sabeena said...

നന്നായിട്ടുണ്ട്..ഇടയ്ക്ക് വരാം ......വായിക്കാം :)

ajith said...

മുസ്തുക്ക മുടുക്കനാണ് ട്ടാ

(ഏ സി നഗരം ചൂടും വെയിലുമായെന്നോ? 32 വര്‍ഷം മുമ്പ് ഞാനും ബാംഗളൂര്‍ പ്രവാസിയായിരുന്നു)

aneesh kaathi said...

ഇതാണ് ജീവിതം ഇതാണ് അനുഭവം..എഴുത്ത് തുടരുക .

കീയക്കുട്ടി said...

Bhiksha Paathram arinju venam !!

achu said...

നല്ല മുസ്തൂക്കാ

ഫൈസല്‍ ബാബു said...

ചിലര്‍ ഇങ്ങിനെയാണ്‌ , നല്ല പോസ്റ്റ്‌

navas shamsudeen said...

പാത്രമറിഞ്ഞു ഭിക്ഷ...

Shamsy Ck said...

നന്നായിട്ടുണ്ട്... ഇങ്ങനെ ഒരു ബ്ലോഗ്‌ തനിക്കുള്ളത് ഇന്നേ അറിയൂ... ഓള്‍ ത ബെസ്റ്റ്‌....

ഓർമ്മകൾ said...

നല്ലൊരു പോസ്റ്റ്..., ഇങ്ങനേം നല്ലവര്‍ ഉണ്ടല്ലോ....

അനശ്വര said...

ചെറിയ സംഭവമെങ്കിലും അതിലെ കാര്യം നിസ്സരമല്ലാട്ടൊ. മുസ്ദ്തുക്ക നല്‍കിയ ഗുണപാടം എല്ലാവര്‍ക്കും നല്ല രീതിയില്‍ വിളമ്പിക്കൊടുത്തു.[NB. gunapaadaththile da ശരിക്കും വായിക്കണേ..ആ അക്ഷരം ഇതില്‍ കാണുന്നില്ല]

സാജന്‍ വി എസ്സ് said...

ലളിതമായ ഭാഷ
നല്ല അനുഭവം ഹൃദ്യമായി പറഞ്ഞു

Sreeni Sasi said...

ലളിതം മനോഹരം.......

Sangeeth K said...

നന്നായി എഴുതി... :-)

Gireesh KS said...

മുസ്തൂക്കാ ആള് കൊള്ളാം..
എഴുത്തും മനോഹരം...
ആശംസകൾ..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

വലിയ ഒരു സന്ദേശം ഉള്‍ക്കൊള്ളിച്ച ചെറിയ ഒരു അനുഭവ കഥ !!

"ഇവർക്കൊക്കെ കൊടുക്കാം ഫ്രീ ആയി .. ജീവിക്കാൻ വേണ്ടി ഭക്ഷണം തേടിനടക്കുന്നോരാ ... എന്നാലും ആരുടേം ഔദാര്യത്തിന് കാത്തു നിക്കില്ല
നേരത്തെ വന്ന അച്ചായത്തിയൊക്കെ കയ്യിൽ പൈസയും വച്ചിട്ട് പിന്നേം ആരുടേലും കയ്യിന്നു കിട്ടുമോന്നും നോക്കി നടക്കുന്നതാ"

മുസ്തുക്കയുടെ ഈ വാക്കുകള്‍ പലപ്പോഴും നാം ഓര്‍ക്കേണ്ടത് തന്നെ ...
ആശംസകള്‍ !!

സുധീര്‍ദാസ്‌ said...

കുടുംബം നോക്കുന്നവന് പുണ്യം ലഭിക്കുവാന്‍ കാശിക്കു പോകേണ്ട ആവശ്യമില്ല എന്നാണ് കേട്ടിട്ടുള്ളതും വിശ്വസിക്കുന്നതും. നിസ്സാരമെന്ന് തോന്നിയേക്കാം. പക്ഷെ ചെറിയ കാര്യങ്ങളില്‍ വലിയ വലിയ സന്ദേശങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. ഉള്‍കണ്ണുകളില്‍ പതിയുന്നതെല്ലാം അക്ഷരങ്ങളായി മാറട്ടെ എന്നാശംസിക്കുന്നു.

ente lokam said...

good....:)

kochumol(കുങ്കുമം) said...

നല്ലൊരു അനുഭവം നന്നായിട്ടെഴുതി ..

പടച്ചോൻ സാത്താൻ ആവുന്ന കഥ ന്തേ ??

ശ്രീ said...

നന്നായെഴുതി, ആശംസകള്‍

UNAIS K said...

നല്ല എഴുത്ത്....ആശംസകൾ

UNAIS K said...

നല്ല എഴുത്ത്....ആശംസകൾ

Anwar Hussain said...

ഇനിയും എഴുതാത്തതെന്തേ ....

Post a Comment

ഒരു അഭിപ്രായം പറഞ്ഞിട്ട് പോകൂ....

 
Copyright © 2010 യാത്രക്കാരന്‍ ... All rights reserved.