"നിനക്ക് വട്ടാണ് ..."
അതെ എനിക്ക് വട്ടാണ് ....
അല്ലെങ്കില്‍ പെണ്ണെ ...
നിന്റെ ഓര്‍മ്മകള്‍ വോഡ്ക കുപ്പിയിലെ
നിറമില്ലാത്ത ദ്രാവകത്തില്‍
മുക്കിക്കളയാന്‍ ഞാന്‍ ശ്രമിക്കുമായിരുന്നില്ല ...
കഞ്ചാവ് സിഗരറ്റിന്റെ
പുകച്ച്ചുരുളിനോപ്പം നീ തന്ന
നിമിഷങ്ങള്‍ പറത്തിക്കളയാനും
ഞാന്‍ ശ്രമിക്കുമായിരുന്നില്ല ...
ഒടുവില്‍ എല്ലാം മറന്നു കഴിഞ്ഞെന്ന ആവേശത്തിന്റെ
അവസാനത്തെ ആഞ്ഞു വലിയില്‍
അവസാനത്തെ ആഞ്ഞു വലിയില്‍
ചുണ്ട് പോള്ളിയപ്പോള്‍
കറുത്തു പോകുന്ന ചുണ്ടിനെ പറ്റി നീ പറഞ്ഞതാണ്
ഓര്‍മ്മ വന്നത് ...
പൊള്ളിയ ചുണ്ടില്‍ വോഡ്ക കുപ്പി ചേര്‍ത്ത്
വച്ച് തണുപ്പിക്കുമ്പോഴും
പിന്നെയും ഉള്ളില്‍ കിടന്നു പൊള്ളുന്നു ..
നിന്റെ ഓര്‍മ്മകള്‍ ...
11 അഭിപ്രായങ്ങള്‍:
Kallivalli baba... There is thousand of .........,
സത്യത്തിൽ അവൾക്കെങ്ങനെ വട്ട് ?
ഇതൊക്കെയാണു ഒരു സുഹം
ഇഷ്ട്ടായി കൊള്ളാം നല്ല കുടി...
വളരെ നല്ല കുട്ടിയാണല്ലോ
വേണ്ടെന്നു വെച്ചവള്‍ 'എന്റെ'താവുമോ?
ദൈവമേ ഇത് കഞ്ചാവ് അടിച്ചിട്ട് എഴുതിയതാണോ...?
ഇനി കട്ടം ചായയിൽ ബ്ലാക് ലേബൽ ഒഴിച്ച് കഴിക്കുക , സ്പിരിറ്റിന്റെ പധയിൽ ഓർമകൾ മൊത്തം വരും
സ്വന്തം സുഖം തേടി അവള്‍ പോകുമ്പോള്‍..... മുന്നിലുള്ള ജീവിതം പുകയിലും കുപ്പിയിലും അവസാനിപ്പിക്കുന്നവരോട് പുച്ഛമല്ലാതെ മറ്റൊന്നും തോന്നുന്നില്ല ... ലളിതമായ കവിത ..ആശംസകള്‍
വോഡ്ക കച്ചവടമാണല്ലേ ഇങ്ങള്‍ക്ക് ? :)
നന്ദി പറയാൻ ഒരുപാട് വൈകിയോ?? :)
ഓർമ്മകൾ ഉള്ളപ്പോ വേറെ ലഹരി വേണ്ടല്ലോ?
Post a Comment
ഒരു അഭിപ്രായം പറഞ്ഞിട്ട് പോകൂ....