17 May 2012

എന്റെ മാത്രം നിനക്ക് ...




മൌനം പറഞ്ഞ വാക്കുകളില്‍ 

പെയ്തോഴിഞ്ഞതു മുഴുവന്‍ 
നിന്നെ കുറിച്ചുള്ള ഓര്‍മകളായിരുന്നു ...
പേമാരിയും ചാറ്റല്‍ മഴയായും 
ഇടിമിന്നല്‍ വെളിച്ചത്തില്‍ ...
അതെന്നെ തണുപ്പിച്ചു കൊണ്ടേയിരുന്നു ...
ഞാന്‍ കരയുകയല്ലായിരുന്നു ...

15 അഭിപ്രായങ്ങള്‍:

അജാത്‌ ശത്രു said...

nice..
കുറച്ചു വാക്കുകളില്‍ ഒരുപാട് കാര്യങ്ങള്‍

യുധിഷ്ഠിരന്‍ said...

ഒരു കുഞ്ഞു കവിത !!!!!മനസ്സില്‍ മഴവില്ലു വിരിയിച്ചതുപോലെ ......വളരെ മനോഹരം

ഫൈസല്‍ ബാബു said...

എത്ര പറഞ്ഞാലും തീരാത്ത പ്രണയം ...!!

khaadu.. said...

മഴയും പ്രണയവും..
മഴ പ്രണയവും ..
നനഞ്ഞ പ്രണയവും...

എല്ലാം ഉണ്ടല്ലോ...

കുഞ്ഞു കവിത നന്നായി..ട്ടോ..

ശ്രീ said...

ente maathram avanodu njanum parayatte ee vaakkukal

Unknown said...

നിറയുന്ന മൌനനഗളില്‍ പെയ്യുന്നതു..................

Najeemudeen K.P said...

കൊള്ളാം. അസ്സലായിട്ടുണ്ട്... എനിക്ക് ഖണ്ടകാവ്യങ്ങളെക്കാള്‍ ഇത്തരം നുറുങ്ങു കവിതകളാണ് ഇഷ്ടം...

Shakir Muhammed said...

ഘനീഭവിച്ച വിരഹ ദു:ഖം പോലെ.

ജയരാജ്‌മുരുക്കുംപുഴ said...

pranayathinte bhinna bhavangal..... nannayittundu..... blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM..... vaayikkane...........

Unknown said...

നന്നായി... കരയരുതല്ലോ

ഓക്കേ കോട്ടക്കൽ said...

ചന്തമുള്ള കവിത.. ആശംസ അറിയിക്കുന്നു..

Shaleer Ali said...

ആ മഴത്തുള്ളികളില്‍ അലിഞ്ഞോഴുകിയ
ഉപ്പുരസം എന്റെ കണ്ണുനീരായിരുന്നില്ല
നിന്റെ ഓര്‍മ്മകളായിരുന്നു ...

യാത്രക്കാരന്‍ said...

@ അജാത്‌ നന്ദി ...

@ യുധിഷ്ഠിരന്‍ ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു ... വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി ...

@ ഫൈസല്‍ ബാബു പ്രണയവും പ്രണയ നഷ്ടങ്ങളും ഇല്ലെങ്കില്‍ പിന്നെ എന്തു കവിത ...അല്ലെ ? നന്ദി ..

@khaadu..സ്ഥിരമായി എഴുതുന്ന ആളല്ല ഞാന്‍ എന്നിട്ടും ഇവിടെ വരാനും പോസ്റ്റുകള്‍ എല്ലാം വായിക്കാനും സമയം കണ്ടെത്തുന്നതില്‍ ഒരുപാട് സന്തോഷം ..


@ ശ്രീവേദ സന്തോഷം വന്നതിനും അഭിപ്രായങ്ങള്‍ പറഞ്ഞതിനും .. പ്രണയത്തിന്റെ ആ ബ്ലോഗ്‌ ഞാനും വായിച്ചിരുന്നു ... മനോഹരം ..പ്രണയാര്‍ദ്രം..


@ ജയരാജ്‌മുരുക്കുംപുഴ sumesh vasu ഓക്കേ കോട്ടക്കല്‍
അഭിപ്രായങ്ങള്‍ പറഞ്ഞതിന് നന്ദി .. ഇനിയും വരിക ... ജയരാജ്‌ പോസ്റ്റുകള്‍ എല്ലാം ഞാന്‍ വായിക്കാറുണ്ട് ... അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുമുണ്ട്...
നന്നായി എന്ന് കേള്‍ക്കുന്നത് വേണ്ടും എഴുതാന്‍ ഊര്‍ജം നല്‍കുന്നു ... നന്ദി ...
@ Shaleer Ali
ആ മഴത്തുള്ളികളില്‍ അലിഞ്ഞോഴുകിയ
ഉപ്പുരസം എന്റെ കണ്ണുനീരായിരുന്നില്ല
നിന്റെ ഓര്‍മ്മകളായിരുന്നു ...

ഞാന്‍ പറയാന്‍ മറന്നതാവാം ... അതിലും ഭംഗിയായി പറഞ്ഞിരിക്കുന്നു ... thanks .. ഇനിയും വരിക...

Nena Sidheek said...

എവിടെ ചെന്നാലും ഈ ഓര്‍മ്മകള്‍ ..
പോയത് പോയി ഇനി ഓര്‍ത്തിരുന്നിട്ടെന്തു കാര്യം!
വര്‍ത്തമാനകാലത്തെക്കുറിച്ച് പറയണം ..
ഭാവിയെക്കുറിച്ച് ഓര്‍ക്കണം..അതാണ്‌ നല്ലത്.
എന്നാലും ഉള്ളത് നല്ല വരികളാണ് ട്ടോ

ഷാജു അത്താണിക്കല്‍ said...

ആശംസകൾ

Post a Comment

ഒരു അഭിപ്രായം പറഞ്ഞിട്ട് പോകൂ....

 
Copyright © 2010 യാത്രക്കാരന്‍ ... All rights reserved.