08 May 2012

എന്റെ ഒഞ്ചിയം ...

ഒഞ്ചിയം ...

പറഞ്ഞു കേട്ട കഥകളില്‍ 
നിനക്കെന്നും ചുവപ്പ് നിറമായിരുന്നു ...
ത്യാഗത്തിന്റെയും സമരത്തിന്റെയും ചുവപ്പ് ...

ഇന്നിവിടെ ചരിത്രം പുതിയൊരേട് എഴുതി ചേര്‍ക്കുമ്പോഴും 
നിനക്ക് ചുവപ്പ് നിറം തന്നെയാണ് ...
പക്ഷെ ഈ ചുവപ്പിന് 
ചോര മണം മാത്രമാണ് ...

ഇന്നിന്റെ തെറ്റുകള്‍ 
നാളത്തെ തലമുറ ചോദ്യം ചെയ്യുമെങ്കില്‍ ..
ചരിത്രം മാറ്റി എഴുതിയവരെ ...
നിങ്ങള്‍ക്ക് മാപ്പില്ല ...
ഒഞ്ചിയത്തിന്റെ മണ്ണിലും ..
മനസിലും ...

7 അഭിപ്രായങ്ങള്‍:

ജയരാജ്‌മുരുക്കുംപുഴ said...

AASHAMSAKAL....... othiri nannayittundu..... blogil puthiya post...... CINEMAYUM PREKSHAKANUM AAVASHYAPPEDUNNATHU....... vaayikkane..........

എന്‍.പി മുനീര്‍ said...

ഒഞ്ചിയത്തെ രക്തസാക്ഷി ചരിത്രത്തില്‍ വേറിട്ടു നില്‍ക്കും.ആക്രമണത്തിലൂടെ ആശയ്ങ്ങളോട് യുദ്ധം ചെയ്യല്‍ അംഗീകരിക്കാന്‍ പറ്റില്ല..

khaadu.. said...

ഇന്നിന്റെ തെറ്റുകള്‍
നാളത്തെ തലമുറ ചോദ്യം ചെയ്യുമെങ്കില്‍ ..
ചരിത്രം മാറ്റി എഴുതിയവരെ ...
നിങ്ങള്‍ക്ക് മാപ്പില്ല ...
ഒഞ്ചിയത്തിന്റെ മണ്ണിലും ..
മനസിലും ...

റിയ Raihana said...

നന്നായിടുണ്ട് ആശംസകള്‍

നിസാരന്‍ .. said...

നന്നായി എഴുതുന്നുണ്ട്. വരികള്‍ക്ക് തീക്ഷ്ണതയുണ്ട്.. ആശംസകള്‍

യാത്രക്കാരന്‍ said...

ജയരാജ്‌ നന്ദി വന്നതിനും അഭിപ്രായങ്ങള്‍ പറഞ്ഞതിനും ... യാത്രക്കാരന്‍ ഇനി ഇടക്കിടക്ക് അവിടേക്കും വരുന്നുണ്ട് .. :) മുനീര്‍ കേരളത്തിലെ അവസാന രക്തസാക്ഷി എന്ന പേരില്‍ അറിയപ്പെടുന്നതായിരിക്കും
ടി പി ചന്ദ്രശേഖരന്‍ എന്ന ആ മനുഷ്യനോടു ചെയ്യുന്ന ഏറ്റവും വലിയ നീതി ...അതിനായി ശ്രമിക്കാം ആഗ്രഹിക്കാം ... khaadu.. Raihana ... നിസാര്‍ ....ഈ ഒരു പോസ്റ്റ്‌ എന്റെ നാടിനു വേണ്ടി ഉള്ളതായിരുന്നു .. ഞങ്ങള്‍ സ്വപ്നത്തില്‍ പോലും ചിന്തിക്കാതിരുന്ന സംഭവങ്ങളാണ് അവിടെ നടന്നത് ...
വേദന തോന്നി ... ആ ഒരു നല്ല മനുഷ്യന്‍ കൊല്ലപ്പെട്ടതിലും നാട് ഇങ്ങനെ ആയി മാരിയത്തിലും .. ഇങ്ങനെ ഒന്നും ആയിരുന്നില്ല എന്റെ
ഒഞ്ചിയം ... ഇന്നും മനസ്സില്‍ നിന്ന് ആ വിങ്ങല്‍ മാറുന്നില്ല.. ഒരു സ്വകാര്യ അഹങ്കാരം പോലെ കൊണ്ട് നടന്ന ഒഞ്ചിയം എന്ന ഗ്രാമം
ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്ത രീതിയില്‍ ഇന്ന് ലോകം അറിയുമ്പോള്‍ ... എന്തോ.. ഒരു സങ്കടം ..മറക്കില്ല...

വന്നതിനും ... അഭിപ്രായങ്ങള്‍ പറഞ്ഞതിനും നന്ദി ... :)

പടന്നക്കാരൻ said...

ചരിത്രം മാറ്റി എഴുതിക്കാം...

Post a Comment

ഒരു അഭിപ്രായം പറഞ്ഞിട്ട് പോകൂ....

 
Copyright © 2010 യാത്രക്കാരന്‍ ... All rights reserved.