ചില്ലു കൂട്ടിലെ എ സി യുടെ തണുപ്പില്‍ യന്ത്ര മനുഷ്യന്‍ പുറത്തേക്കു നോക്കി...
അദ്ഭുതവും ആകാംഷയും നിറഞ്ഞ ഒരുപാടു കണ്ണുകള്‍ .. അഭിനന്ദനങ്ങള്‍ ..
ഇത്തിരി ഗര്‍വ്വോടെ കണ്ണുകളടച്ചു...
ആളുകളുടെ എണ്ണം കൂടിക്കൂടി വരുന്നു.. കാലുകള്‍ ഉയര്‍ത്തിയും കൈകള്‍ വീശിയും
യന്ത്രമനുഷ്യന്‍ ചുറ്റുമുള്ള കണ്ണുകളെ വിസ്മയിപ്പിച്ചു..
ക്ളോക്കിലെ സൂചി ചലനത്തിന് വേഗം കുറഞ്ഞു വരുന്നതു പോലെ..
ചില്ലുകൂടിനു പൊടി പിടിച്ചു തുടങ്ങിയിരിക്കുന്നു... നീണ്ട നില്പ് യന്ത്രമനുഷ്യനെ
തളര്‍ത്തി തുടങ്ങി... ഇപ്പൊ ആരും അടുത്തു വരാറില്ല... ചിലരെങ്ങാന്‍ ദൂരെ നിന്ന്
തിരിഞ്ഞു നോക്കിയാലായി..പുതിയ കണ്ണാടിക്കൂടുകള്‍ വന്നുകൊണ്ടിരിക്കുന്നു...
ഇന്നലെ കുറച്ചുപേര്‍ തുറിച്ചു നോക്കി താഴ്ന്ന സ്വരത്തില്‍ എന്തൊക്കെയോ പറഞ്ഞു..
ഒന്നും മനസിലായില്ല..ഒരു നീണ്ട കോട്ടുകാരന്‍ കന്നാടിച്ച്ചില്ലില്‍ പിടിച്ച് പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു...
കണ്ണാടിക്കൂട് പൊട്ടിപ്പോയി... ഈ കുപ്പത്തൊട്ടിയില്‍ ആരാണെന്നെ വലിച്ചെറിഞ്ഞത്?..
കൈ പൊക്കണമെന്നുണ്ട്.. പക്ഷെ "കീ" അവരുടെ കയ്യിലാണല്ലോ...
അല്ലെങ്കിലും എന്നും അത് അങ്ങനെയായിരുന്നല്ലോ...നടന്നതും ഇരുന്നതും ചിരിച്ചതും
കരഞ്ഞതും എല്ലാം അവര്‍ പറഞ്ഞ താളത്തില്‍ ..അവരുടെ സന്തോഷത്തിന്...
ഇനി അത് വേണ്ടല്ലോ.... വെറുതെ ഇരിക്കാം.... സ്വപ്‌നങ്ങള്‍ കാണാം...
സ്വപ്‌നങ്ങള്‍ ...!!
പക്ഷേ... അതിനുള്ള പ്രോഗ്രാം അവര്‍ ചെയ്തിട്ടില്ലല്ലോ...!!
കണ്ണടയ്ക്കാം.... സ്വപ്നങ്ങളില്ലാത്ത ഉറക്കത്തിലേക്ക്...

1 അഭിപ്രായങ്ങള്‍:

ആശംസകള്‍...
Post a Comment
ഒരു അഭിപ്രായം പറഞ്ഞിട്ട് പോകൂ....