27 June 2012

അതിജീവനം ..


ഇരുട്ട് വീണ വഴികളില്‍ അവര്‍ തേടിയത്
കളര്‍ക്കുപ്പികളില്‍ നിറച്ച കോളയായിരുന്നില്ല ...
നിലനില്‍പ്പിനുള്ള ദാഹ ജലമായിരുന്നു ..
അവസാന ശ്വാസം വലിക്കും മുമ്പ്
വരണ്ടു പൊട്ടിയ ചുണ്ട് നനക്കാന്‍ ...

കരച്ചിലുകള്‍ക്ക് ശക്തി കുറയുകയാണ് ..
വിശന്നൊട്ടിയ വയറിന് ശബ്ദമുണ്ടാവില്ലെന്ന്
ശാസ്ത്രം പറഞ്ഞതാണ് പോലും ..
ചിലപ്പോഴെങ്കിലും ശാസ്ത്രം സത്യം പറയുന്നു ..
ഒരു മഴ പെയ്തിരുന്നെങ്കില്‍ ...

3 അഭിപ്രായങ്ങള്‍:

Anonymous said...

സത്യം ,നല്ല വരികള്‍

Anonymous said...

ചിലപ്പോഴെങ്കിലും സത്യം ഒരു നൊമ്പരമാണ്

ajith said...

വെള്ളം തായോ...എന്ന വിളിയായിരിക്കും അടുത്ത നൂറ്റാണ്ടില്‍ എന്നാണെനിക്ക് തോന്നുന്നത്. അതോ ഈ നൂറ്റാണ്ടില്‍ തന്നെയോ

Post a Comment

ഒരു അഭിപ്രായം പറഞ്ഞിട്ട് പോകൂ....

 
Copyright © 2010 യാത്രക്കാരന്‍ ... All rights reserved.